തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവ്. എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ എസ് യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു.
എന്നാല്‍ എസ് എഫ് ഐ യുടെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് വീണ്ടും വോട്ടെണ്ണിയപ്പോള്‍ പതിനൊന്ന് വോട്ടിന് എസ് എഫ് ഐ സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അസാധുവായ 27 വോട്ടുകള്‍ എണ്ണിയതിനെ തുടര്‍ന്നാണ് എസ് എഫ് ഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്.ഇതേ തുടര്‍ന്നാണ് പരാജയപ്പെട്ട കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വാദം നടക്കുന്നതിനിടയില്‍ അസാധുവായ വോട്ടുകള്‍ എങ്ങിനെ എണ്ണിയെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു.














