ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു . ഡല്‍ഹിയില്‍ നടന്ന വിരുന്നിലാണ് പ്രധാനമന്ത്രി വധു ദേവികയേയും വരന്‍ ഡോ. അനൂപിനേയും ആശിര്‍വദിക്കാനെത്തിയത്.വരനും വധുവും കുടുംബാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷം തുഷാര്‍ വെള്ളപ്പാള്ളി ഫെയ്‌സ്ബുക്കി ലൂടെ പങ്കുവെച്ചത് .
വിവിധ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എംപി.മാര്‍, എംഎല്‍എമാര്‍, സാമൂഹ്യ- സാംസ്്കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ രംഗത്തെ സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ വിരുന്നിന്റെ ഭാഗമായി.’ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകള്‍ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിനു ശേഷം ഡല്‍ഹിയില്‍ നടത്തിയ സ്‌നേഹവിരുന്നില്‍, ഒട്ടേറെ തിരക്കുകള്‍ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീര്‍ഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിയ്ക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ഞങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.’-തുഷാര്‍ വെള്ളാപ്പള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.