കൊച്ചി: നാല് പതിറ്റാണ്ടിലേറെ റേസിങ് പാരമ്പര്യമുള്ള ടിവിഎസ് റേസിങ്, ടിവിഎസ് അപ്പാച്ചെ ഉടമകള്‍ക്കായി ടിവിഎസ് അപ്പാച്ചെ റേസിങ് എക്സ്പീരിയന്‍സ് (എആര്‍ഇ) ജിപി ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ചു. ടിവിഎസ് അപ്പാച്ചെ ഉടമകള്‍ക്ക് റേസിങ് അനുഭവം നല്കാനും, അവരുടെ റേസിങ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അവസരം നല്കുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
2007ല്‍ ആരംഭിച്ച ടിവിഎസ് അപ്പാച്ചെ റേസിങ് എക്സ്പീരിയന്‍സിന്‍റെ (എആര്‍ഇ) വിപുലീകരണമാണ് ഈ ചാമ്പ്യന്‍ഷിപ്പ്. ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ സീസണില്‍ 20 നഗരങ്ങളിലായി 1000ത്തിലധികം ഉപഭോക്താക്കളെ ഉള്‍പ്പെടുത്തും. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 & ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180 ഉടമകള്‍ (കാറ്റഗറി 1), ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി ഉടമകള്‍ (കാറ്റഗറി 2), ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഉടമകള്‍ (കാറ്റഗറി 3) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

2023 ജൂലൈ 15ന് വഡോദരയിലും, ജൂലൈ 16ന് സൂറത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലും ആദ്യഘട്ട റൗണ്ടുകള്‍ അരങ്ങേറും. ഓരോ നഗരത്തില്‍ നിന്നും ഓരോ കാറ്റഗറിയിലെയും ഒരു വിജയിയെ 2024 ജനുവരിയില്‍ നടക്കുന്ന അവസാന റൗണ്ടിലേക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഇവര്‍ക്ക് ടിവിഎസ് വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പ് റേസ് സ്പെക് മോട്ടോര്‍സൈക്കിളുകളില്‍ മത്സരിക്കാന്‍ ചെയ്യാന്‍ അവസരം ലഭിക്കും. ചാമ്പ്യന്‍ഷിപ്പിലെ വിജയിക്ക് മലേഷ്യയിലെ മോട്ടോജിപി കാണുന്നതിന് എല്ലാ ചെലവും വഹിച്ചുള്ള യാത്രയും, ടിവിഎസ് ഒഎംസി ആര്‍ആര്‍301ന്‍റെ രണ്ടാം റൗണ്ടിലേക്കുള്ള വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും, എക്സ്ക്ലൂസീവ് പെട്രോണസ് ടിവിഎസ് റേസിങ് മെര്‍ച്ചന്‍ഡൈസും സമ്മാനമായി ലഭിക്കും.
എഫ്ഐഎം ബജാ റാലി ലോകകപ്പ് ജേതാവ് ഐശ്വര്യ പിസ്സെ, 10 ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ജേതാവായ ജഗന്‍ കുമാര്‍, 2022 ടിവിഎസ് ഏഷ്യന്‍ വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പ് ജേതാവ് വോറപോങ് മലഹുവാന്‍, കെ. വൈ അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെ ടിവിഎസ് റേസിങ് വിദഗ്ധരുടെ മുഴുവന്‍ ദിവസത്തെ പരിശീലനവും പ്രായോഗിക ട്രാക്ക് സെഷനുകളും എക്സ്പീരിയന്‍സ് പ്രോഗ്രാമില്‍ ഉള്‍പ്പെടും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടിവിഎസ് അപ്പാച്ചെ ഉടമകള്‍ക്ക് https://tvsmotor.com/tsvracing വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങളും ഈ വെബ്സൈറ്റില്‍ ലഭിക്കും.
സുരക്ഷിതവും എന്നാല്‍ ആവേശകരവുമായ റേസിങ് സംസ്കാരം പ്രോത്സാഹിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതക്ക് അനുസൃതമായി, ടിവിഎസ് അപ്പാച്ചെ കമ്മ്യൂണിറ്റിക്കായി ഇന്ത്യയില്‍ എആര്‍ഇ-ജിപി ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ പതിപ്പ് കൊണ്ടുവരുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു.












