കെ.റെയിലിൽ കമീഷൻ തട്ടാൻ പുതിയ സൂത്രവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ’ : രമേശ് ചെന്നിത്തല


കെ.റെയിലിൽ നിലവിൽ കമീഷൻ തട്ടാൻ സാധിക്കുന്നില്ലെന്നറിഞ്ഞതോടെ പുതിയ സൂത്രവുമായി ഇറങ്ങിയിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.ശ്രീധരന്റെ ബദൽ നിർദേശങ്ങൾ പരിഗണിക്കാനുള്ള സർക്കാർ നീക്കത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


ഇ.ശ്രീധരൻ കൊടുത്ത പേപ്പർ എന്താണെന്ന് ആർക്കുമറിയില്ല. അത് എന്താണെന്ന് ആദ്യം പുറത്തുവിടട്ടെ. എന്നിട്ടാകാം അതിൻമേലുള്ള ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കെ.വി.തോമസും ശ്രീധരനും പറയുന്നതിനപ്പുറത്തേക്ക് അതിൽ ഒരു വ്യക്തതയുമില്ലെന്നും ചെന്നിത്തല പറഞ്ഞു.സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ അഭിമുഖീകരിക്കാൻ തയാറാകണം. 150 ദിവസത്തിലേറെയായി അദ്ദേഹം പത്രക്കാരെ കണ്ടിട്ട്. അദ്ദേഹം മൗനത്തിൽ നിന്ന് പുറത്തുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.




Sharing is Caring