മഴക്കാലത്ത് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം: റോഡ് സുരക്ഷാ അതോറിറ്റി

മഴക്കാലത്ത് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനങ്ങള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് പ്രതിദിനം നൂറോളം റോഡപകടങ്ങളിലായി പതിനൊന്നോളം പേര്‍ മരിക്കുന്നുണ്ട്. വേണ്ടത്ര മുന്‍കരുതലുകളും ശ്രദ്ധയും സ്വീകരിച്ചാല്‍ അപകടനിരക്ക് കുറയ്ക്കാനാവും. വാഹനങ്ങളുടെ ബ്രേക്ക്, വൈപ്പര്‍, ഹെഡ്‌ലൈറ്റ്, ഇന്‍ഡിക്കേര്‍, എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടയറുകള്‍ക്ക് ആവശ്യമായ ട്രെഡ് ഉണ്ടെന്നും ഉറപ്പുവരുത്തണം. വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്, തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കണം.

മഴയത്ത് അമിതവേഗതയും ഓവര്‍ടേക്കിംഗും ഒഴിവാക്കുകയും റോഡില്‍ അപകടത്തില്‍ പെട്ടതായി ശ്രദ്ധയില്‍പെട്ടാല്‍ അവരെ സഹായിക്കുകയും ചെയ്യണമെന്നും റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *