പ്രണവ്, ധ്യാൻ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു


പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും എത്തുന്ന ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും എംജിആറിന്റെ കട്ടൗട്ടിന് മുന്നില്‍ ആവേശത്തോടെ നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം.ധ്യാനിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പോസ്റ്റര്‍ കരണ്‍ ജോഹര്‍, മോഹൻലാല്‍, ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാൻ, ടോവിനോ, ആസിഫ് അലി തുടങ്ങിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.


വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇന്ന് രാവിലെയാണ് പാക്കപ്പ് പറഞ്ഞത്. 40 ദിവസം നീണ്ടു നിന്ന ചിത്രീകരണമാണ് പൂര്‍ത്തിയായത്.ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.




Sharing is Caring