ന്യൂഡല്‍ഹി: അടുത്ത കേന്ദ്രസര്‍ക്കാരിനെ നയിക്കുക മുലായം സിംഗ് യാദവാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വര്‍ഗീയ ശക്തികളെ ഭരണത്തിന്റെ നിന്നും അകറ്റാന്‍ കോണ്‍ഗ്രസ് മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്നും അങ്ങനെ വന്നാല്‍ മൂന്നാം മുന്നണിയെ നയിക്കുക മുലായം സിംഗ് യാദവായിരിക്കുമെന്നുമാണ് പ്രകാശ് കാരാട്ടിന്റെ പ്രതീക്ഷ. ബി ജെ പിയെ തടയാന്‍ നിലവില്‍ 11 പാര്‍ട്ടികളുടെ പിന്തുണയുള്ള മൂന്നാം മുന്നണിക്ക് മാത്രമേ കഴിയൂ. മൂന്നാം മുന്നണിയിലുണ്ടെന്ന് കരുതപ്പെടുന്ന മുലായം സിംഗ് യാദവ് കോണ്‍ഗ്രസിനൊപ്പം പോകുമെന്ന് കരുതുന്നില്ല. ബി ജെ പിയുമായി ജയലളിതയും എ ഐ എ ഡി എം കെയും കൈകോര്‍ക്കാനിടയില്ല. ഇപ്പോള്‍ മൂന്നാം മുന്നണിക്കാകും അടുത്ത ലോക്‌സഭയില്‍ പ്രാമുഖ്യം. കോണ്‍ഗ്രസിന് മറ്റ് മാര്‍ഗങ്ങള്‍ മുന്നിലുണ്ടാകില്ല. കോണ്‍ഗ്രസിന്റെയും മൂന്നാം മുന്നണിയുടെയും ഏക അജണ്ട ബി ജെ പിയെ ഭരണത്തില്‍ നിന്നും അകറ്റുക എന്നതാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുമെന്നും കാരാട്ട് വ്യക്തമാക്കി.
FLASHNEWS