പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാര്‍ ബോക്‌സ്‌ ഓഫീസില്‍ തീപാറിച്ചു


പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാര്‍ ബോക്‌സ്‌ ഓഫീസില്‍ തീപാറിച്ചു. ആഗോളതലത്തില്‍ 175 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയത്.ഇന്ത്യയില്‍ മാത്രം ആദ്യ ദിനം 95 കോടി നേടി. കിങ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും പിൻതള്ളിയാണ് ആദ്യ ദിനം സലാര്‍ മുന്നേറുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രഭാസിനെയും പൃഥ്വിരാജിനെയും നടൻ ചിരഞ്ജീവി അഭിനന്ദിച്ചു.


ബോക്‌സ്‌ ഓഫീസില്‍ സലാര്‍ തീപാറിക്കുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. നടൻ പ്രഭാസിന്റെ തിരുച്ചുവരവ് കൂടിയാണ് സലാര്‍. മലയാളത്തില്‍ നിന്നും പൃഥ്വിരാജ് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗമായ ‘സലാര്‍ പാര്‍ട്ട്‌ 1- സീസ്ഫയ’റാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. തെലുങ്ക്, തമിഴ്‌‍, കന്നഡ, ഹിന്ദി, ഇംഗ്ലാഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരാഗണ്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ തിയറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേര്‍ന്നാണ്.



Sharing is Caring