ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. അമേരിക്കയിലെ നേവാര്‍ക്കിലുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്.ക്ഷേത്രമതിലുകളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും ഖാലിസ്ഥാൻ അനുകൂല കുറിപ്പുകളും എഴുതിയിട്ടുണ്ട്. നേവാര്‍ക്ക് സിറ്റിയില്‍ സ്ഥിതിചെയ്യുന്ന സ്വാമിനാരായണ്‍ മന്ദിര്‍ വാസന സൻസ്തയ്‌ക്ക് നേരെയായിരുന്നു ആക്രമണം.
ഇതിന്റെ ദൃശ്യങ്ങള്‍ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുമാണ് ക്ഷേത്രമതിലുകളില്‍ അക്രമികള്‍ എഴുതിവച്ചിരിക്കുന്നത്. സംഭവത്തില്‍ കാലിഫോര്‍ണയ പോലീസ് അന്വേഷണം ആരംഭിക്കണമെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഖാലിസ്ഥാൻ അനുകൂലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.














