പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കെഎസ്‌ആര്‍ടിസി ബസിന് കല്ലെറിഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍


പോപുലര്‍ ഫ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനിടെ അഞ്ചുതെങ്ങിന്‍മൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസിന് കല്ലെറിഞ്ഞ കേസില്‍ രണ്ടുപേരെ കാട്ടാക്കട പോലീസ് പിടികൂടി.


കിള്ളി കുമ്ബിളിതലയ്ക്കല്‍ പുത്തന്‍ വീട്ടില്‍ എസ്. ഹാജ (26), കുറ്റിച്ചല്‍ സ്വദേശി എസ്. ആഷിഖ് (27) എന്നിവരാണ് അറസ്റ്റിലായി.കാട്ടാക്കട സ്റ്റാന്‍ഡില്‍ നിന്നും പൂവാറിലേക്കുപോയ പൂവാര്‍ ഡിപ്പോയിലെ ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കല്ലെറിയുകയായിരുന്നു. ബസിന്‍റെ രണ്ട് മുന്‍ചില്ലുകളും പൂര്‍ണമായും തകര്‍ന്നു. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.




Sharing is Caring