പൊന്നിയന്‍ സെല്‍വന്‍ ആമസോണ്‍ പ്രൈം സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍.വമ്ബന്‍ താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് വണ്‍ റിലീസിന് തയ്യാറിയിരിക്കുകയാണ്.

ഈ മാസം അവസനമാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 1955 ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം തന്റെ സ്വപ്ന സിനിമ ഒരുക്കിയിരിക്കുന്നത്.പത്താം നൂറ്റാണ്ടിന്റ പശ്ചാത്തലത്തില്‍ ചോള സാമ്രാജ്യത്തിന്റെ ചരിത്ര സംഭവങ്ങളും കഥാപാത്രങ്ങളുമാണ് പൊന്നിയന്‍ സെല്‍വനില്‍ എത്തുന്നത്. സെപ്റ്റംബര്‍ 30 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിയാന്‍ വിക്രം, ഐശ്വര്യ റായ്, ത്രിഷ, കാര്‍ത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല, ജയറാം, പ്രകാശ് രാജ്, ലാല്‍, പാര്‍ത്ഥിപന്‍, തുടങ്ങി വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

500 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയ വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ റെക്കോര്‍ഡ് തുകയ്ക്കാണ് പ്രൈം വീഡിയോ സിനിമ സ്വന്തമാക്കിയിരിക്കുന്നത്.125 കോടി രൂപയാണത്രേ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് ആമസോണ്‍ പ്രൈം നല്‍കിയത്. തിയേറ്ററിലെ പ്രദര്‍ശനത്തിനു ശേഷം ആമസോണ്‍ പ്രൈമില്‍ സിനിമ എത്തും.

മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. IMAX കോര്‍പ്പറേഷനും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *