ബോളിവുഡ് ചിത്രം ‘വിക്രം വേദ’യ്‍ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്; ചിത്രം ഉടനെത്തും

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം വിക്രം വേദയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.ചിത്രം സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. തമിഴ്നാട്ടില്‍ തരംഗം സൃഷ്ടിച്ച വിക്രം വേദ എന്ന പേരില്‍ തന്നെയുള്ള ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഇത്. ചിത്രത്തില്‍ ഹൃത്വിക് റോഷനും, സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തമിഴില്‍ വിജയ് സേതുപതിയും മാധവനും തകര്‍ത്തഭിനയിച്ച ചിത്രമാണ് വിക്രം വേദ. തമിഴില്‍ വിക്രം വേദ സംവിധാനം ചെയ്ത പുഷകര്‍ – ഗായത്രി എന്നിവര്‍ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ ബന്ദേ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സാം സിഎസാണ്. മനോജ് മുന്‍താഷിര്‍ വരികള്‍ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശിവമാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ ചിത്രത്തിന്‍റെ ട്രെയ്‌ലറും ഗാനവും നേരത്തെ പുറത്തുവിട്ടിരുന്നു. ആല്‍ക്കഹോളിയ എന്ന ​ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. ഹൃത്വിക് റോഷന്റെ ഒരു കിടിലന്‍ ഡാന്‍സ് നമ്ബറാണ് ഈ ​ഗാനത്തിലുള്ളത്. ഒരിടവേളയ്ക്ക് ശേഷം ഹൃത്വിക്കിന്റെ അടിപൊളി ഡാന്‍സ് ആരാധകര്‍ക്ക് വീണ്ടും കാണാന്‍ ഈ ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് സാധിച്ചിരുന്നു. ചിത്രത്തില്‍ വിജയ് സേതുപതി ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹൃതിക് റോഷനും മാധവന്റെ റോളിലെത്തുന്നത് സെയ്ഫ് അലി ഖാനുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *