25 വര്‍ഷത്തിനിടെ ആദ്യമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതാധികാര സമിതിയായ പോളിറ്റ്ബ്യൂറോയില്‍ വനിതാ പ്രാതിനിധ്യമില്ല
കഴിഞ്ഞ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ പ്രാതിനിധ്യമായിരുന്ന സണ്‍ ചുന്ലനെ പാര്‍ട്ടി കോണ്‍ഗ്രസ് ഒഴിവാക്കി.
പ്രധാനമന്ത്രിയും പാര്‍ട്ടിയിലെ രണ്ടാമനുമായ ലി കെക്വിയാങ്, ഏഴ് മുന്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പ്രമുഖരെ ഒഴിവാക്കി. ഷി ജിന്‍പിങ്ങിന്റെ അടുത്ത സഹായി ഡിങ് സൂക്സിയാങ്, ഗ്വാങ്ഡോങ് പാര്‍ട്ടി മേധാവി ലി ഷി, ബെയ്ജിങ് പാര്‍ട്ടി മേധാവി കായ് ക്വി എന്നിവരും പുതിയ പി.ബി അംഗങ്ങളാണ്. ശനിയാഴ്ച സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് 25 പോളിറ്റ്ബ്യൂറോ അംഗങ്ങളെയും ഏഴ് പോളിറ്റ്ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.
ഷിയുടെ അടുപ്പക്കാരനായ ഷാങ്ഗായ് നഗരത്തിലെ പാര്‍ട്ടി സെക്രട്ടറി ലി ക്വിയാങ് പാര്‍ട്ടിയിലെ രണ്ടാമനാകും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലി കെക്വിയാങ്ങിന് പകരം ലി ക്വിയാങ് പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്.