തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനിലെപോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലം മുഖത്തല കുറുമണ്ണ ചിറ്റിലക്കാട് കോളനിയില്‍ ഗീതു നിവാസില്‍ ഗീതുകൃഷ്ണന്‍ (33) ആണ് മരിച്ചത്. രാവിലെ ഏഴേ കാലോടെ സ്റ്റേഷനിലെ ഒന്നാംനിലയിലുള്ള വിശ്രമമുറിയോടു ചേര്‍ന്ന പഴയ മെസ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2017-ല്‍ പാലക്കാട് കെ.എ.പി. രണ്ടാംബറ്റാലിയനിലാണ് ഗീതുകൃഷ്ണന്‍ ജോലിയില്‍ പ്രവേശിച്ചത്. 2019 മേയ് മുതല്‍ എ.ആര്‍. ക്യാമ്പില്‍ ജോലിചെയ്തു. 2022 ജൂലായ് 21 മുതലാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെസ്റ്റ് പോലീസ് കേസെടുത്തു.














