വെള്ളക്കെട്ടില്‍പ്പെട്ട് 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധർമ്മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവം . പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായനിയില്‍ എത്തിയ അഖില്‍ തലസ്ഥാനത്തെ അതിശക്തമായ മഴയില്‍ പെട്ട് പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന ഇടംവെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ‘വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്.
ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം’.- അഖില്‍ പി ധര്‍മജൻ ഫേസ്ബുക്കിൽ കുറിച്ചു.














