ഇസ്രയേൽ- ഹമാസ് യുദ്ധം കനക്കുന്ന സാഹചര്യത്തിൽ ഒഴിഞ്ഞുപോകാമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്നും നാല് ലക്ഷം പേർ പാലായനം ചെയ്തു. ഇന്ധനക്ഷാമം രൂക്ഷമായതോടുകൂടി ആശുപത്രികളുടെ പ്രവർത്തനങ്ങളും ആശങ്കയിലാണ്.കൂടാതെ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരായി നിൽക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി പറഞ്ഞു.നാസികൾ എന്താണോ ചെയ്തത് അതാണ് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
പ്രശ്നപരിഹാരത്തിന് ചൈന ഇടപെടണമെന്നാണ് ഇറാൻ അറിയിച്ചത്.ഇസ്രയേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. കരയുദ്ധത്തിന് തയ്യാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം തുടരുകയാണ്. ഇരുപക്ഷത്തുമായി ഇതുവരെ 3900ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.അതേ സമയം ഗാസ ഉപേക്ഷിച്ച് പോകരുതെന്ന് ഹമാസ് ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഹമാസിന്റെ ഈ ഭീഷണിയെ തള്ളിക്കളഞ്ഞു കൊണ്ടാണ് ജനങ്ങള്‍ സുരകഷിത സ്ഥാനത്തേക്ക് പോകുന്നത്. ഗാസയിലെ ജനങ്ങളെ ഹമാസ് മനുഷ്യകവചം ആയി ഉപയോഗിക്കുമെന്ന ഭീതിയും അന്താരാഷ്ട്ര സമുഹം പങ്കുവയ്കുന്നുണ്ട്













