ഒന്നേകാല്‍ ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി


കൊയിലാണ്ടി:ഒന്നേകാല്‍ ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി. മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് ഗുല്‍സാ
റിനെയാണ് ഹാന്‍സുമായി പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ താമസിക്കുന്ന വാടകമുറിയുടെ സമീപത്തെ റോഡില്‍ വെച്ച് എസ്.ഐമാരായ എബ്രഹാം,ആബിദ്, എഎസ്‌ഐ രാധാകൃഷ്ണന്‍, എസ്‌സിപിഒമാരായ ഗിരീഷ്, സുരേഷ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ അംഗമായ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.




Sharing is Caring