ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പൊലീസില്‍ പരാതി


ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പൊലീസില്‍ പരാതി. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ആണ് കളമശേരി പൊലീസില്‍ പരാതി നല്‍കിയത്.കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുവാനും ഒരു സമുദായത്തെ തീവ്രവാദികളാക്കി ചിത്രീകരിക്കുവാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണപ്രചരണം നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ ഇതിന് നേതൃത്വം നല്‍കിയവരുടെ പേരില്‍ കേസെടുക്കണമെന്നാണ് ആവശ്യം




Sharing is Caring