സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോനെ(35) ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഫ്ലാറ്റിലാണ് താരത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.
സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
ശ്രീകാര്യത്തെ ഫ്ലാറ്റില്‍ ഭര്‍ത്താവും കുഞ്ഞുമൊത്ത് വര്‍ഷങ്ങളായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു താരം.സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്‍റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.














