ജമ്മുകാശ്മീരിൽ മൂന്ന് ഹൈബ്രിഡ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു


മൂന്ന് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്ത് ജമ്മുകശ്മീര്‍ പോലീസ്. ബുദ്ഗാം സ്വദേശികളായ ആമിര്‍ മുഷ്താഖ് ദാര്‍ , അക്വിബ് ജമാല്‍ ഭട്ടി ശ്രീനഗര്‍ സ്വദേശി കബില്‍ റാഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് 10 കിലോഗ്രാം ഐഇഡിയും 2 ഗ്രനേഡുകളും പിടിച്ചെടുത്തു. ശ്രീനഗറില്‍ നിന്നാണ് ഈ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തത്.


ഹര്‍നാമ്ബലില്‍ നിന്നാണ് രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തത്. ആമിറിനെയും കബിലിനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂട്ടാളിയായ അക്വിബിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവര്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ‘ദ റെസിസ്റ്റന്‍സ് ഫ്രണ്ട്’ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പക്കല്‍ യാതൊരു വിധ രേഖകളും ഉണ്ടായിരുന്നില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം സാധാരണക്കാരായി ജീവിക്കുകയായിരുന്നു ഇവരുടെ രീതി എന്നും പോലീസ് വ്യക്തമാക്കി.


മൂന്ന് ഭീകരര്‍ക്കെതിരെയും യുഎപിഎയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. ചന്‍പോറ പോലീസാണ് മൂവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.



Sharing is Caring