മഞ്ജിമ മോഹനും യുവനടന്‍ ഗൗതം കാര്‍ത്തികും വിവാഹിതരാവുന്നു. ഗൗതം കാര്‍ത്തികുമായുള്ള പ്രണയം സമൂഹ മാദ്ധ്യമത്തിലൂടെയാണ് മഞ്ജിമ തുറന്ന് പറഞ്ഞത്.ഗൗതം കാര്‍ത്തികും പ്രണയം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു.
മഞ്ജിമയും ഗൗതമും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ദേവരാട്ടം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.

ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് നായികയായി മാറിയ മഞ്ജിമ മോഹന്‍ പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായാണ് എത്തുന്നത്. ഇപ്പോള്‍ തെലുങ്കിലും തമിഴിലും സജീവമാണ്. മഞ്ജിമ. നടന്‍ കാര്‍ത്തികിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.













