കല്‍പറ്റ: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഹാരിസണ്‍ ഭൂമി കയ്യേറി കുടില്‍കെട്ടി താമസിച്ച ആദിവാസികളെ ഒഴിപ്പിച്ചു. വന്‍ പോലീസ് സന്നാഹത്തോടെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ അരങ്ങേറിയത്. വൈത്തിരി താലൂക്കിലെ മേപ്പാടിക്കടുത്ത് നെടുമ്പാല, അരപ്പറ്റ പ്രദേശങ്ങളില്‍ 2012ല്‍ കുടിയേറിയവരെയാണ് ഒഴിപ്പിക്കുന്നത്.
നെടുമ്പാലയില്‍ കുടില്‍കെട്ടി താമസിച്ച ഏഴ് കുടുംബങ്ങളെയാണ് ബലംപ്രയോഗിച്ച് ഒഴിപ്പിച്ചത്. അരപ്പറ്റയില്‍ എ കെ എസ്, കെ എസ് കെ ടി യു എന്നീ സംഘടനകളില്‍പ്പെട്ട സമരക്കാരെ ഒഴിപ്പിക്കുന്നതിന് എതിരെ നൂറ് കണക്കില്‍ ആളുകള്‍ പങ്കെടുത്ത പ്രതിഷേധം നടക്കുമെന്ന് ഉറപ്പായപ്പോള്‍ അധികൃതര്‍ പിന്‍വാങ്ങുകയായിരുന്നു. കയ്യേറ്റക്കാരെ ഏപ്രില്‍ 30നകം ഒഴിപ്പിക്കണമെന്ന് ഹാരിസണ്‍ പ്ലാന്റേഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഭൂമിക്ക് വേണ്ടി അവര്‍ സുപ്രീം കോടതി വിധി പാലിച്ചുകൊണ്ട് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയപ്പോള്‍ തന്നെ കയ്യേറ്റം ഒഴിപ്പാനും വിധിക്കുകയായിരുന്നു.
FLASHNEWS