കൊല്‍ക്കത്തയില്‍ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്‌സോ കേസ്


ജാദവ്പൂര്‍ സര്‍വകലാശാലയില്‍ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. ബിരുദ വിദ്യാര്‍ത്ഥിയായ 17കാരന്‍ മരിച്ച സംഭവത്തിലാണ് പോക്സോ നിയമ പ്രകാരം കേസെടുത്തത്.ആഗസ്ത് 9നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.


വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലൂടെ നടത്തിച്ചെന്നാണ് ആരോപണം. പിന്നാലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.




Sharing is Caring