യുഎസില്‍ വിമാനം വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം


മേരിലാന്റ് : യുഎസില്‍ വിമാനം വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം. മേരിലാന്റിലാണ് സംഭവം. ഇതേ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ വൈദ്യുതി തടസ്സമുണ്ടായി.


90,000 ത്തില്‍ അധികം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ഇത് ബാധിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മോണ്ടഗോമറി കൗണ്ടി പോലീസാണ് ഇക്കാര്യം അറിയിച്ചത്.


റോത്ത്ബറി ഡോ & ഗോഷന്‍ ആര്‍ഡി എന്ന പ്രദേശത്താണ് അപകടം സംഭവിച്ചത്. ചെറിയ വിമാനം വൈദ്യുതികമ്ബിയില്‍ വന്നിടിക്കുകയായിരുന്നു. ഇത് പ്രദേശത്തെ വൈദ്യുതി തടസ്സത്തിന് കാരണമായി. അവിടെ ഇപ്പോഴും വൈദ്യുത കമ്ബികള്‍ പൊട്ടിക്കിടക്കുന്നുണ്ടെന്നും ആരും അതുവഴി പോകരുതെന്നുമാണ് നിര്‍ദ്ദേശം.

മഴയെ തുടര്‍ന്നാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ യഥാര്‍ത്ഥ കാരണമെന്താണെന്ന് കണ്ടെത്താനായിട്ടില്ല. 10 ാം നിലയുടെ ഉയരത്തില്‍ വച്ചാണ് വിമാനം തകര്‍ന്നത് എന്നും വിവരമുണ്ട്.



Sharing is Caring