പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്‍റെ മിന്നും വിജയത്തിൽ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി


പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്‍റെ മിന്നും വിജയത്തിൽ പ്രതികരിച്ച് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇടത് സർക്കാറിന്‍റെ ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.വിസ്മയിപ്പിക്കുന്ന വിജയമാണിത്.


വിജയം യു.ഡി.എഫിന്‍റെ ആത്മവിശ്വാസം കൂട്ടുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.ഉമ്മൻചാണ്ടിയുടെ മരണശേഷമാണ് അദ്ദേഹം നിരപരാധിയെന്ന് ലോകം അറിഞ്ഞത്. വേദന നിറഞ്ഞ വികാരമായി ഉമ്മൻചാണ്ടി മാറി. ഉമ്മൻ ചാണ്ടി വെറുതേ വേട്ടയാടപ്പെട്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.




Sharing is Caring