സി.പി.ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും അടക്കമുളള പ്രമുഖ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ നിയമസഭാതെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കി.. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന പിണറായി കണ്ണൂര്‍ കലക്ട്രേറ്റിലും മലമ്പുഴയില്‍ നിന്ന് ജനവിധി തേടുന്ന വി എസ് പാലക്കാട് കലക്ട്രേറ്റിലുമാണ് പത്രിക സമര്‍പ്പിച്ചത്. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയായിരുന്നു പത്രിക സമര്‍പ്പണം.
ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി വി രാജേഷ് എന്നിവരും പത്രിക നല്‍കി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍, എം വി ജയരാജന്‍, കെ കെ രാഗേഷ് തുടങ്ങിയവര്‍ പിണറായിക്കൊപ്പമുണ്ടായിരുന്നു.













