അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു

പേരാമ്പ്ര മുളിയങ്ങില്‍ മക്കള്‍ക്കൊപ്പം തീകൊളുത്തി അമ്മ ആത്മഹത്യചെയ്തു. മുളിയങ്ങല്‍ നടുക്കണ്ടി പരേതനായ പ്രകാശന്റെ ഭാര്യ പ്രിയയാണ് (32) അല്‍പ്പ സമയം മുന്‍പ് ആശുപത്രിയില്‍ മരിച്ചത്.
മക്കളായ പുണ്യ തീര്‍ത്ഥ (13) നിവേദിത (4) എന്നിവരെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം.
ഗുരുതരമായ പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് മരിച്ചത്.
പ്രകാശന്റെ അമ്മ വീട്ടിനകത്തു നിന്നും കുട്ടികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീകൊളുത്തിയ നിലയില്‍ കണ്ടത്. പിന്നീട് സംഭവമറിഞ്ഞ് നാട്ടുകാരാണ് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചതെന്ന് പേരാമ്പ്ര പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *