കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോടിന്റെ സാംസ്‌കാരിക സാധ്യതകള്‍ എന്തൊക്കെയാണ്, സാഹിത്യ നഗരത്തെ പരിപോഷിപ്പിക്കാന്‍ നടപ്പാക്കേണ്ട പദ്ധതികള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സെമിനാര്‍ 21ന് ചൊവ്വാഴ്ച വൈകിട്ട് 3.30ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. സെമിനാര്‍ ഡോ.എം.എന്‍.കാരശ്ശേരി ഉദ്ഘാടനം ചെയ്യും. കവി പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും.
സാഹിത്യകാരന്മാരായ യു.കെ.കുമാരന്‍, ഐസക് ഈപ്പന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ്.ജോര്‍ജ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.സി.ശോഭിത എന്നിവര്‍ സംസാരിക്കും.














