മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിൽ രാജ്യദ്രോഹികള്‍ക്ക് ജനം തക്കമറുപടി നൽകും ;മല്ലികാർജുൻ ഖാർഗെ


മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിൽ രാജ്യദ്രോഹികള്‍ക്ക് ജനം തക്കമറുപടി നല്‍കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പിൻവാതിലിലൂടെ ജനാധിപത്യവിരുദ്ധമായി ബി.ജെ.പി.യെ അധികാരത്തിലേറാൻ പൊതുജനം അനുവദിക്കില്ലെന്നും ഖാർഗെ പറഞ്ഞു .കഴിഞ്ഞ 18 വർഷത്തെ ബി.ജെ.പി.യുടെ അനീതികൾക്കും അക്രമങ്ങൾക്കും അഴിമതിനിറഞ്ഞ ഭരണത്തിനും പൂർണമായ അറുതി വരുമെന്നും അദ്ദേഹം പറഞ്ഞു.


ഐ.സി.സി. ഓഫീസിൽ മധ്യപ്രദേശിലെ സ്ഥാനാർഥിനിർണയ ചർച്ചകൾക്കുശേഷം പ്രസ്താവനയിലായിരുന്നു പ്രതികരണം.മധ്യപ്രദേശിൽ യുവാക്കൾക്കും സ്ത്രീകൾക്കും ദളിതർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ നീതി ലഭിക്കും. ഇത്തവണ രാജ്യദ്രോഹികൾക്ക് തക്കമറുപടി ജനം നൽകും. കോൺഗ്രസ് പൂർണ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring