കനിക കപൂര്‍ മിസ്‌ ഏഷ്യ


കൊച്ചി: കൊച്ചിയില്‍ നടന്ന മണപ്പുറം മിസ്‌ ഏഷ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കനിക കപൂര്‍ വിജയിയായി. ഫിലിപ്പീന്‍സില്‍നിന്നുള്ള ആല്‍ഫേ മരിയ ഫസ്‌റ്റ്‌ റണ്ണര്‍ അപ്പും ഉസ്‌ബക്കിസ്‌ഥാനില്‍നിന്നുള്ള ദ്‌ജയ്‌ലാ രണ്ടാം റണ്ണര്‍ അപ്പുമായി.മിസ്‌ ബെസ്‌റ്റ്‌ ബ്യൂട്ടിഫുള്‍ സ്‌മൈല്‍ കിരീടവും ഇന്ത്യന്‍ സുന്ദരി സ്വന്തമാക്കി. എറണാകുളം ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന മല്‍സരത്തില്‍ 14 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ അണിനിരന്നു. പെഗാസസ്‌ ഇവന്റ്‌ മേക്കേഴ്‌സ്‌ സംഘടിപ്പിച്ച മത്സരത്തില്‍ ഫാഷന്‍, സിനിമ, മോഡലിങ്‌ രംഗത്ത്‌ ദേശീയ-രാജ്യാന്തര രംഗങ്ങളില്‍ മികവ്‌ തെളിയിച്ച ലറിസ സെജിംഗോ, അംബിക, സുമുഡു പ്രസാദിനി, നതാഷ സുരി, സോഹന്‍ റോയ്‌ എന്നിവരടങ്ങുന്നതായിരുന്നു ജഡ്‌ജിങ്‌ പാനല്‍. റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), എലിസബത്ത്‌ ചാക്കോ (എം.ഡി., കല്‍പനാസ്‌ ഇന്റര്‍നാഷണല്‍), റോയ്‌ മണപ്പിള്ളില്‍, ദീപ കര്‍ത്ത, ഗായകരായ റെജു ജോസഫ്‌, ആശ അശോക്‌ എന്നിവരടങ്ങുന്ന സമിതിയാണു സബ്‌ടൈറ്റില്‍ വിജയികളെ നിശ്‌ചയിച്ചത്‌.


kochi



Sharing is Caring