
യമനില്‍ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഇടക്ക് വഷളായ സൗദി യുഎസ് ബന്ധം മെച്ചപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് യുഎസ് പ്രതിനിധി പശ്ചിമേഷ്യയിലെത്തിയത്.
യമന്‍ ആഭ്യന്തര സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള യുഎന്‍ ശ്രമിങ്ങളെ സ്വാഗതം ചെയ്യുന്നതായും 15 മാസമായി തുടരുന്ന വെടിനിര്‍ത്തല്‍ കൂടുതല്‍ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

