1600 കോടിയുടെ ഫുഡ്പാര്‍ക്കുമായി പതഞ്ജലി


patanjaliയോഗ ഗുരു രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 1600 കോടി മുടക്കി ഹെര്‍ബല്‍ ഫുഡ്പാര്‍ക്ക് ആരംഭിക്കാനൊരുങ്ങുന്നു.


ആഭ്യന്തര, അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടാണ് ഫുഡ് പ്ലാന്റെന്നും ദീപാവലിയോടനുബന്ധിച്ച് പ്ലാന്റ് ആരംഭിച്ചേക്കുമെന്നും യുപി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ അനുകൂലമാണെ്. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുവാനാകും.


അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പതഞ്ജലിയുടെ പ്രഖ്യാപനം.

യമുന എക്‌സ്പ്രസ് പാതക്ക് സമീപമായിരിക്കും പ്ലാന്റ്. അന്താരാഷ്ട്ര ഫുഡ്പാര്‍ക്കായിരിക്കും ഇതെന്ന് പതഞ്ജലി ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Sharing is Caring