ഷെരീഫിന് തിരിച്ചടി നല്‍കാന്‍ അഞ്ച് നയതന്ത്ര പ്രതിനിധികള്‍


യുഎന്നില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മറുപടി നല്‍കാന്‍ ഏറ്റവും ജൂനിയറായ ഉദ്യോഗസ്ഥനെ നിയോഗിക്കാനായിരുന്നു പരിപാടി. അഞ്ചു നയതന്ത്ര പ്രതിനിധികള്‍ അഞ്ചു മണിക്കൂറും 15 മിനുട്ടും പ്രയത്‌നിച്ചാണ് ഷെരീഫിനുള്ള മറുപടി തയ്യറാക്കിയത്.


2005 ബാച്ചിലെ ഈനം ഗംഭീറിനെ പ്രസംഗിക്കാന്‍ നിയോഗിക്കാനായിരുന്നു തീരുമാനം. ഐക്യരാഷ്ട്ര സഭയിലെ ഭാരത കാര്യാലയത്തിലെ ഏറ്റവും ജൂണിയറാണ് അവര്‍. ഷെരീഫിന്റെ പ്രസംഗ ശേഷം ഭാരത നയതന്ത്ര പ്രതിനിധികള്‍ സ്ഥിരം പ്രതിനിധി അക്ബറുദ്ദീന്റെ ഓഫീസിലെത്തി. അവര്‍ അവര്‍ക്കറിയാവുന്ന കാര്യങ്ങളും അനുഭവങ്ങളും എല്ലാം വിശദീകരിച്ചു.


ഇസ്ലാമാബാദിലെ പൊളിറ്റിക്കല്‍ കൗണ്‍സലറായ സുജാത മേത്തയെ വിളിച്ചു, അവരുടെ സഹായവും തേടി. അങ്ങനെയാണ് വെറും 500 വാക്കുകള്‍ മാത്രമുള്ള, പക്ഷെ അതിരൂക്ഷമായ പ്രതികരണം രൂപപ്പെട്ടത്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും കൂടി കണ്ട ശേഷമാണ് പ്രസംഗത്തിന് അനുമതി നല്‍കിയത്.



Sharing is Caring