കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗീക അതിക്രമം കാട്ടിയ പാര്‍ട്ട് ടൈം സ്വീപ്പര്‍ അറസ്റ്റില്‍. ഏരൂര്‍ തുമ്പോട് സ്വദേശി കുമാരപ്പിള്ളയാണ് അറസ്റ്റിലായത്. കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതിക്കെതിരെ നാല് പോക്‌സോ കേസുകള്‍ ഏരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കുമാരപ്പിള്ളയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ക്ലാസ് മുറികള്‍ വൃത്തിയാക്കാന്‍ എത്തുന്ന പ്രതി വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗീക അതിക്രമം കാട്ടി എന്നതാണ് പരാതി.














