വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് ഇന്ന് കവടിയാര്‍ ഉദയ് പാലസ് കണ്വെന്ഷന് സെന്ററില്‍ തിരി തെളിയും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എസ്.സി, എസ്.ടി, ഒ.ബി.സി ദേശീയ കോഓഡിനേറ്ററുമായ കെ. രാജു ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
ഉച്ചക്ക് ‘വൈക്കം സത്യഗ്രഹവും സാമൂഹിക പരിഷ്കരണവും’ വിഷയത്തില്‍ സെമിനാർ, വൈകീട്ട് കേരള നവോത്ഥാനം വിഷയത്തില്‍ ഓപണ്‍ ഫോറം എന്നിവ നടക്കും.ഡിസംബര്‍ ആറിന് രാവിലെ ‘ദേശീയ പ്രസ്ഥാന പാരമ്പര്യവും സമകാലീന പ്രതിസന്ധിയും’ വിഷയത്തിലുള്ള സെമിനാര്‍ ഇക്കോണമിക് ആൻഡ് പൊളിറ്റിക്കല്‍ വീക്കിലി മുന്‍ എഡിറ്റര്‍ ഡോ. ഗോപാല്‍ ഗുരു ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തും. വൈക്കം സത്യഗ്രഹികളുടെ കുടുംബ സംഗമം ഉച്ചക്ക് 2.30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.














