കാസര്‍കോട്: ശാസ്ത്ര സാഹിത്യ പരിഷത്ത് 51-മത് സംസ്ഥാന സമ്മേളനം മെയ് ഒമ്പത് മുതല്‍ പതിനൊന്ന് വരെ ഉദിനുരില്‍ നടക്കും. അനുബന്ധപരിപാടികളും ഒരുക്കങ്ങളും പൂര്‍ത്തിയാവുന്നതായി സംഘാടകര്‍ അറിയിച്ചു. മെയ് ഒന്നിനകം ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാകും.
പ്രധാന കേന്ദ്രങ്ങളില്‍ പ്രഭാഷണവും എട്ടിന് പടന്ന പഞ്ചായത്തിലെ 50 കേന്ദ്രങ്ങളില്‍ കുടുംബ കൂട്ടായ്മയും സംഘടിപ്പിക്കും. വേണം മറ്റൊരു കേരളം മറ്റൊരു ഇന്ത്യക്കായി എന്ന സന്ദേശം ഉയര്‍ത്തി ‘വരും ഒരു കാലം’ നാടക യാത്ര 27 മുതല്‍ മെയ് നാല് വരെ ജില്ലയിലെ 32 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. 27ന് നാല് മണിക്ക് ഒഴിഞ്ഞവളപ്പില്‍ സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാന്‍ എകെ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും.
26, 27 നും ബാലോത്സവം വലിയപറമ്പ് കെജിഎം ക്ലബ്ബ് പരിസരത്ത് നടക്കും. 2ന് വൈകീട്ട് പകല്‍ രണ്ടിന് കാലിക്കടവില്‍ വിദ്യാഭ്യാസ സംവാദ സദസ് സംഘടിപ്പിക്കും. എ പ്രദീപ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. നാലിന് പരിസ്ഥിതി സെമിനാര്‍ പകല്‍ രണ്ട് മുതല്‍ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ നടക്കും.
‘ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ ജോജി കുട്ടുമ്മല്‍, ടിപി പത്മനാഭന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. ‘കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി’ എന്നവിഷയത്തില്‍ ഉദിനൂരില്‍ പ്രഭാഷണം സംഘടിപ്പിക്കും സി രവീന്ദ്രനാഥ് പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ 400 പ്രതിനിധികള്‍ പങ്കെടുക്കും. മഹാരാഷ്ട്ര അന്ത ശ്രദ്ധ നിര്‍മ്മൂലന്‍ സമിതി അധ്യക്ഷന്‍ ഹാമിദ് ദാല്‍ബോക്കര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
അന്ധവിശ്വാസ നിരോധന നിയമം സംബന്ധിച്ചുള്ള കരട് രേഖ തയ്യാറാക്കും. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ വെടിയേറ്റ് മരിച്ച നരോദ്ര ദാല്‍ബോക്കര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പല ഘട്ടങ്ങളായി പരിഷത്ത് ചര്‍ച്ച ചെയ്ത് വരികയാണ്. ജനപക്ഷ വികസന കാഴ്ചപാടുമായി പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള വികസനം നടപ്പിലാക്കുന്നതിനുള്ള ‘കേരള വികസന പരിപ്രേക്ഷ്യം’ കരടും സമ്മേളനത്തില്‍ ചര്‍ച്ചയാകും. പരിഷത്ത് സ്ഥാപക നേതാവ് പി ടി ഭാസ്‌കര പണിക്കരുടെ അനുസ്മരണത്തില്‍ ജി മധുസൂദനന്‍ ഐ എ എസ് പ്രഭഷണം നടത്തും.
