റെയില്‍പാളത്തില്‍ വിള്ളല്‍

RAILകാസര്‍കോട്: മംഗലാപുരം-ചെറുവത്തൂര്‍ പാസഞ്ചര്‍ കടന്നുപോകുന്നതിനിടയില്‍ പാളത്തില്‍ വിള്ളല്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഞ്ചേശ്വരം കണ്വതീര്‍ത്ഥ ഭഗവതി സ്‌കൂളിന് സമീപത്താണ് സംഭവം. വിള്ളലിനെ തുടര്‍ന്ന് ട്രെയിന്‍ ആടിയുലഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ സംഭവം റെയില്‍വേ സ്‌റ്റേഷനിലറിയിച്ചു. പിന്നീട് ജീവനക്കാരെത്തി ട്രാക്ക് യോജിപ്പിച്ചു.