പാരിസ് ഒളിമ്ബിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം


tokyo-2020-olympics

പാരിസ് ഒളിമ്ബിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒളിമ്ബിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ആദ്യ വിസില്‍ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–ഗുയിചാർഡ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം.


യൂറോ ചാമ്ബ്യൻമാരായ സ്‌പെയ്‌നിന്‌ ഉസ്‌ബെകിസ്ഥാനാണ്‌ എതിരാളി. നിലവിലെ വെള്ളി മെഡല്‍ ജേതാക്കളാണ്‌ സ്‌പെയ്‌ൻ. ആതിഥേയരായ ഫ്രാൻസ്‌ ആദ്യകളിയില്‍ അമേരിക്കയുമായി ഏറ്റുമുട്ടും.


ഫ്രാൻസിലെ ഏഴ്‌ വേദികളിലാണ്‌ പുരുഷ–വനിതാ മത്സരങ്ങള്‍. പുരുഷ വിഭാഗത്തില്‍ 16 ടീമുകളാണ്‌. അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമില്‍ മൂന്നു മുതിർന്ന കളിക്കാരെ ഉള്‍പ്പെടുത്താം.

അതേസമയം നിലവിലെ ചാമ്ബ്യൻമാരായ ബ്രസീലിന്‌ യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ കടക്കും. ഓഗസ്റ്റ് ഒൻപതിനാണ് ഫൈനല്‍.



Sharing is Caring