തമിഴ്‌നാട്ടില്‍ കടകളുടെ നെയിം ബോര്‍ഡുകള്‍ തമിഴിലാക്കാന്‍ നിർദ്ദേശിച്ച് എം കെ സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ വീണ്ടും പ്രാദേശിക വാദം ശക്തമാക്കാൻ സർക്കാരിന്റെ നീക്കം.കടകളുടെ നെയിം ബോര്‍ഡുകള്‍ തമിഴിലാക്കാന്‍ വ്യാപാരികളോട് നിര്‍ദേശിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി.

ചൊവ്വാഴ്ച ചെന്നൈ സെക്രട്ടറിയേറ്റില്‍ നടന്ന വ്യാപാരി ക്ഷേമനിധി ബോര്‍ഡ് യോഗത്തിലാണ് സ്റ്റാലിന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
തമിഴ്‌നാട്ടിലെ തെരുവുകളില്‍ തമിഴ് കാണാനില്ലെന്ന് ആരും പറയരുത്.

അതിനാല്‍ കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ തമിഴിലായിരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നെയിം ബോര്‍ഡുകള്‍ തമിഴിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോകുകയാണെന്ന് വ്യാപാരി നേതാവ് വിക്രമരാജ തന്നോട് പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ വ്യവസായികള്‍ തയ്യാറാവണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *