പാരീസ് ഒളിംപിക്സ്: ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരീസ് ഒളിംപിക്സിന് മുന്നോടിയായി ഫുട്ബോൾ മത്സരങങൾക്ക് ഇന്ന് കിക്കോഫ്. ഗ്രൂപ്പ് സിയിൽ വൈകീട്ട് 6.30ന് സ്പെയിൻ ഉസ്ബക്കിസ്ഥാനെയും ഗ്രൂപ്പ് ബിയിൽ അർജന്റീന മൊറോക്കയേയും നേരിടും. വെള്ളിയാഴ്ചയാണ് ഒളിംപിക്സ് ഔദ്യോഗികമായി തുടങ്ങുന്നത്


ഫ്രാൻസ്, യു എസ്, ജപ്പാൻ തുടങ്ങിയ വൻടീമുകൾ ആദ്യ ദിനം തന്നെ ഇറങ്ങുന്നുണ്ട്. രാത്രി എട്ടരക്ക് ന്യൂസീലൻഡ്-ഗിനി, ഈജിപ്ത്-ഡൊമിനിക്കൻ റിപ്പബ്ലിക്, ഇറാഖ്-യുക്രൈൻ, ജപ്പാൻ-പാരഗ്വായ് മത്സരങ്ങൾ നടക്കും. ആതിഥേയരായ ഫ്രാൻസ്-യു എസ്, മാലി-ഇസ്രയേൽ മത്സരങ്ങൾ രാത്രി 12.30-ന് നടക്കും.


അണ്ടർ-23 ടീമുകളാണ് ഫുട്ബോളിൽ മത്സരിക്കുന്നത്. മൂന്ന് സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയും. മൊത്തം 16 ടീമുകൾ നാല് ഗ്രൂപ്പൂകളിലായി പോരാടും. ഓരോ ഗ്രൂപ്പിലെയും ആദ്യരണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിൽ കടക്കും.


Sharing is Caring