കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിച്ചാല്‍ കര്‍ശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി പാക് സര്‍ക്കാര്‍. വാക്‌സിനെടുക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ക്കെതിരെ ശിക്ഷാനടപടികളടക്കം സ്വീകരിക്കാനൊരുങ്ങുകയാണ് പാകിസ്ഥാന്‍.സിന്ധ് പ്രവിശ്യയില്‍ ആവിഷ്‌കരിച്ച പുതിയ നിയമപ്രകാരം കുട്ടികള്‍ക്കുള്ള വാക്‌സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കള്‍ക്ക് പിഴയോ ജയില്‍ശിക്ഷയോ വരെ ലഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാനില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പോളിയോ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. ഡിഫ്തീരിയ, ടെറ്റനസ്, മീസില്‍സ്, റുബെല്ല തുടങ്ങിയ രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ നിഷേധിക്കുന്നതടക്കം ഇതില്‍പ്പെടും. കുട്ടികള്‍ക്ക് വാക്‌സിന്‍ നിഷേധിക്കുന്ന മാതാപിതാക്കള്‍ക്ക് ഒരുമാസം തടവുശിക്ഷയോ അമ്പതിനായിരം പാകിസ്ഥാനി രൂപയോ(Rs 13, 487) പിഴയായി ശിക്ഷ ലഭിക്കാം. കഴിഞ്ഞയാഴ്ച്ച ഇത് സംബന്ധിച്ച നിയമത്തില്‍ ഒപ്പുവച്ചതെന്നും ഈമാസത്തോടെ പ്രാബല്യത്തില്‍ വരും.














