പാനൂര്‍ ബോംബ് സ്‌ഫോടനം;ഭീതി പരത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് യുഡിഎഫ്


പാനൂര്‍ ബോംബ് സ്‌ഫോടനം ഭീതി പരത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് യുഡിഎഫ്. ബോംബ് നിര്‍മാണത്തിന് പിന്നില്‍ സിപിഐഎം ഉന്നത നേതാക്കളുടെ ഗൂഢാലോചന നടന്നുവെന്ന് ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചു. കേസില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.


ബോംബ് നിര്‍മാണത്തില്‍ സിപിഐഎം നേതൃതലത്തില്‍ ഗൂഢാലോചന നടന്നു. ബോംബ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കണമെന്നും സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്നും എന്‍ വേണു ആവശ്യപ്പെട്ടു.ഷാഫി പറമ്പിലിനെതിരേയുള്ള സൈബര്‍ അറ്റാക്ക് ആരോപണം പാനൂര്‍ ബോംബ് സ്‌ഫോടനം ചര്‍ച്ച ചെയ്യാതിരിക്കാനാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.


പരാജയഭീതിയില്‍ സിപിഐഎം സ്‌ഫോടനവും നുണ ബോംബുകളും ഉയര്‍ത്തി പ്രചാരണം വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും യുഡിഎഫ് ആരോപിച്ചു.



Sharing is Caring