പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി


തിരുവനന്തപുരം പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു (41)വിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിനെ കണ്ടെത്തിയത്. ചടയമംഗലം കലയം സ്വദേശിയാണ് ബിനു എസ്. ചടയമംഗലം പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്ന് രാവിലെയും ബിനു പ്രഭാത നടത്തത്തിന് ഇറങ്ങിയുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.


പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷമാകും വീട്ടുകാര്‍ക്ക് വിട്ടുനല്‍കുക.അതേസമയവും കേരളം പൊലീസിൽ ആത്മഹത്യ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്ധിക്കുന്നുണ്ട്. 4 വര്‍ഷത്തിനിടെ കേരള പൊലീസില്‍ 70 പേരാണ് ആത്മഹത്യ ചെയ്തത്. 2019 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണ് 70 പേര്‍ ജീവനൊടുക്കിയതായി കണ്ടെത്തിയത്. വിഷാദ രോഗമാണ് കൂടുതല്‍ പേരുടെയും ആത്മഹത്യയുടെ കാരണം. 2022ല്‍ ആണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.2022ല്‍ മാത്രം 22 പേരാണ് ആത്മഹത്യ ചെയ്തത്.


തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍. 10 ഉദ്യോഗസ്ഥരാണ് തിരുവനന്തപുരം റൂറലില്‍ മാത്രം ആത്മഹത്യ ചെയ്തിട്ടുള്ളത്. 70 പേര്‍ ആത്മഹത്യ ചെയ്തതില്‍ 20 പേര്‍ വിഷാദ രോഗത്താലാണ് ജീവനൊടുക്കിയത്. 30 പേര്‍ ജീവനൊടുക്കിയത് കുടുംബപരമായ കാരണങ്ങളാലും.സേനയിലെ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 169 പൊലീസുകാരാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്.



Sharing is Caring