ഷെഹ്ബാസ് ഷെരീഫിനെ പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് നവാസ് ഷെരീഫ്


പാകിസ്താന്‍ മുസ്ലിം ലീഗ്‌നവാസ് പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫിനെ പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. എംഎല്‍എന്‍ നേതാവ് നവാസ് ഷെരീഫാണ് ഇളയ സഹോദരനായ ഷെഹ്ബാസ് ഷെരീഫിനെ നാമനിര്‍ദ്ദേശം ചെയ്തത്. മകള്‍ മറിയം നവാസിനെ (50) പഞ്ചാബ് പ്രവശ്യയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായും പാകിസ്ഥാന്‍ മുസ്ലീം ലീഗ്‌നവാസ് വക്താവ് മറിയം ഔറംഗസേബ് പറഞ്ഞു.


പിഎംഎല്‍എന്നിന് (വരാനിരിക്കുന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്) പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നവാസ് ഷെരീഫ് നന്ദി പറഞ്ഞു, അത്തരം തീരുമാനങ്ങളിലൂടെ പാകിസ്താന്‍ പ്രതിസന്ധികളില്‍ നിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മറിയം തിരഞ്ഞെടുക്കപ്പെട്ടാല്‍ ആ സ്ഥാനത്ത് സേവനം അനുഷ്ഠിക്കുന്ന ആദ്യത്തെ വനിത എന്ന പദവി വഹിക്കും. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി മണിക്കൂറുകള്‍ക്ക് ശേഷമാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.




Sharing is Caring