പാലക്കാട് ചുട്ടുപൊള്ളുന്നു ;താപനില 40 ഡിഗ്രീക്ക് മുകളില്‍


പാലക്കാട് ജില്ലയില്‍ ഒന്നര മാസത്തിനിടെ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയില്‍ കത്തിനശിച്ചെന്ന് വനംവകുപ്പിന്റെ പ്രാഥമിക കണക്ക്. നെന്മാറ, പാലക്കാട്, മണ്ണാര്‍ക്കാട്, വനം ഡിവിഷനുകളിലാണ് കൂടുതല്‍ തീയുണ്ടായത്. അട്ടപ്പാടി മലനിരകളിലെ തീ ഇപ്പോഴും പൂര്‍ണമായി അണഞ്ഞിട്ടില്ല.
ചുട്ടുപൊള്ളുകയാണ് പാലക്കാട്. ഇടവേളകളില്ലാതെ ചുടുകാറ്റ്, അതിനിടയില്‍ കത്തിപ്പടരുന്ന കാട്ടുതീ. വേനലിന്റെ തുടക്കത്തില്‍ തന്നെ സ്ഥിതി മോശം.


മൂന്ന് വനം ഡിവിഷനുകള്‍ക്ക് കീഴിലായി മുപ്പതോളം സ്ഥലങ്ങളില്‍ ഇതുവരെ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ഡിവിഷന് കീഴിലെ ചെറാട് കുമ്പാച്ചി മലയിലാണ് കൂടുതല്‍ നാശം. മൂന്ന് ദിവസമായി ഉണ്ടായ കാട്ടുതീയില്‍ 50 ഏക്കറിലധികം കത്തിനശിച്ചു. ജനവാസ മേഖലയിലേക്ക് തീപടരുമോ എന്ന ആശങ്കയുമുണ്ട്.




Sharing is Caring