ഗീതു മോഹന്‍ദാസിന് എതിരെ പരാതിയുമായി പടവെട്ട് ടീം

നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന് എതിരെ പരാതിയുമായി പടവെട്ട് ടീം.ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയെ ഗീതു മോഹന്‍ദാസ് വേട്ടയാടുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം. ലിജുവിന് എതിരെ ഡബ്ല്യൂസിസി നടത്തിയ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റിനൊപ്പമാണ് പരാതിയുടെ പകര്‍പ്പ് ടീം പങ്കുവച്ചത്.

സത്യം ഡബ്ല്യുസിസി അറിയണം എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഒരു ആരോപണം ഉണ്ടാകുമ്ബോള്‍ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേള്‍ക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. ഇന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഡബ്ല്യുസിസി എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല. തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളില്‍ പെടുന്നതല്ലെന്നും കുറിപ്പില്‍ പറയുന്നു. ഒരു പുതുമുഖ സംവിധാനകനെ വര്‍ഷങ്ങളായി ഗീതു മോഹന്‍ദാസ് വേട്ടയാടുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും ഇവര്‍ കുറിക്കുന്നു.

പടവെട്ട് പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ലിജു കൃഷ്ണ ഗീതു മോഹന്‍ദിസിന് എതിരെ വെളിപ്പെടുത്തല്‍ നടത്തുന്നത്. പടവെട്ട് സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന ഗീതു മോഹന്‍ദാസിന്റെ നിര്‍ദേശം അനുസരിക്കാതിരുന്നതിന് അവര്‍ തന്നെഅപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് ലിജു പറഞ്ഞത്. ഗീതു മോഹന്‍ദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസം ലിജുവിന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ഡബ്ല്യൂസിസിയും എത്തി. ഡബ്ല്യുസിസിക്കെതിരേയും, തങ്ങളുടെ ഒരു അംഗത്തിനെതിരെയും ലിജു വാസ്തവിരുദ്ധമായ കാര്യങ്ങള്‍ പലതവണ ആരോപിച്ചെന്നാണ് കുറിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *