‘ദി കേരള സ്റ്റോറി’ വാങ്ങാൻ തയ്യാറാകാതെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍


സുദീപ്‌തോ സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ദി കേരള സ്റ്റോറി’ വാങ്ങാൻ തയ്യാറാകാതെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍.ചിത്രത്തിന് ഇതുവരെ മികച്ച കരാര്‍ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വെെകുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു.ചിത്രത്തിന് ഒരു ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നല്ല ഓഫറുകള്‍ ലഭിക്കുന്നില്ല എന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുദീപ്‌തോ പറയുന്നു. നേരത്തെ സീ5 ചിത്രം വാങ്ങി എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.


‘ദി കേരള സ്റ്റോറി’യുടെ ബോക്സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകൻ പറയുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് ഒ.ടി.ടി പ്ലാറ്റഫോമുകള്‍ പറയുന്നതെന്നും സുദീപ്തോ സെൻ അറിയിച്ചു.


’ദി കേരള സ്റ്റോറി’ ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണങ്ങള്‍ ഒ.ടി.ടി പ്ലാറ്റഫോമുകളെ പിന്തിരിപ്പിക്കുന്നുവെന്നാണ് വിവരങ്ങള്‍.കേരള സ്റ്റോറി റിലീസിന് മുൻപേ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു. ആദാ ശര്‍മയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.



Sharing is Caring