മാരി സെല്‍വരാജിന്റെ മാമന്നൻ ജൂണ്‍ 29 ന് തിയേറ്ററുകളില്‍ എത്തും


മാരി സെല്‍വരാജിന്റെ വരാനിരിക്കുന്ന ചിത്രമായ മാമന്നൻ ജൂണ്‍ 29 ന് തിയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു.വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പറയേറും പെരുമാള്‍, കര്‍ണൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മാമന്നൻ.എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.


ഒരു മുഴുനീള രാഷ്ട്രീയ ജീവിതം ഏറ്റെടുക്കുന്നതിന് മുമ്ബ് ഒരു അഭിനേതാവെന്ന നിലയില്‍ ഉദയനിധിയുടെ അവസാന ചിത്രമായി ഇത് അടയാളപ്പെടുത്തും എന്നത് ശ്രദ്ധേയമാണ്. ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന് പിന്നില്‍. ഛായാഗ്രാഹകൻ തേനി ഈശ്വര്‍, എഡിറ്റര്‍ സെല്‍വ, ഗാനരചയിതാവ് യുഗഭാരതി, ഡാൻസ് കൊറിയോഗ്രാഫര്‍ സാൻഡി എന്നിവരാണ് സാങ്കേതിക സംഘത്തിലുള്ളത്.




Sharing is Caring