ഫാംഈസിയില്‍ 200ലേറെ എന്‍ജിനിയര്‍മാര്‍ക്ക് അവസരം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍ ബ്രാന്‍ഡായ ഫാംഈസി ഹൈദരാബാദ്, പൂനെ, എന്‍സിആര്‍ മേഖല എന്നിവടങ്ങളില്‍ ഉടന്‍ ആരംഭിക്കുന്ന ഡെലവപ്‌മെന്റ് സെന്ററുകളിലേക്ക് പുതുതായി 200ലേറെ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ആരോഗ്യ പരിപാലന രംഗത്തെ വിടവുകളും പുറംരോഗികള്‍ നേടിരുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുമുള്ള വിശാല സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഫാംഈസി. സാങ്കേതികവിദ്യാ രംഗത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനാണ് പുതുതായി 200ലേറെ എന്‍ജിനീയര്‍മാര്‍ക്ക് കമ്പനി തൊഴിലവസരം സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ 6100ലധികം ജീവനക്കാരാണ് ഫാംഈസിക്കുള്ളത്.

അരോഗ്യസംരക്ഷണ രംഗത്തെ സങ്കീര്‍ണതകള്‍ക്ക് പരിഹാരം നല്‍കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളായിരിക്കും ഈ ഡെലവപ്‌മെന്റ് സെന്ററുകളെന്ന് ഫാംഈസി സിടിഒ അഭിനവ് യജുര്‍വേദി പറഞ്ഞു. വിവിധയിടങ്ങളിലിരുന്ന് ജോലി ചെയ്യാവുന്ന, ടെക്‌നോളജി പ്രൊഫഷനലുകള്‍ക്ക് സൗകര്യപ്രദമായ തൊഴില്‍ അന്തരീക്ഷമാണ് ഫാംഈസി ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പുതിയ ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു ആരോഗ്യസംരക്ഷണ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ഫാംഈസി സഹസ്ഥാപകന്‍ ഹര്‍ദിക് ദേധിയ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *