ഓൺലൈൻ എൻജിനിയറിങ് പ്രവേശനപരീക്ഷ (കീം) ജൂൺ ഒന്നുമുതൽ ഒമ്പതുവരെ

ഓൺലൈൻ എൻജിനിയറിങ് പ്രവേശനപരീക്ഷ (കീം) ജൂൺ ഒന്നുമുതൽ ഒമ്പതുവരെ നടക്കും . ഈ വർഷം ആദ്യമായാണ് കേരളം ഓൺലൈൻ പ്രവേശനപരീക്ഷയിലേക്കു പ്രവേശിക്കുന്നത്.കേരളത്തിനുപുറമേ, ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും.സി-ഡിറ്റിനാണ് നിർവഹണച്ചുമതല.

എൻജിനിയറിങ്ങിനു പുറമേ, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയും ഈ ദിവസങ്ങളിൽ നടക്കുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ കെ. സുധീർ അറിയിച്ചു.വിവിധ ഘട്ടങ്ങളിലായാവും പരീക്ഷ. നിലവിൽ 140-200 കേന്ദ്രങ്ങളിലായി പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. എൻജിനിയറിങ് പരീക്ഷയ്ക്ക് മൂന്നുമണിക്കൂർ ദൈർഘ്യമുണ്ടാവും.

150 ചോദ്യങ്ങളുണ്ടായിരിക്കും. കണക്ക്-75, ഫിസിക്സ്-45, കെമിസ്ട്രി-30 എന്നിങ്ങനെയായിരിക്കും ചോദ്യങ്ങൾ.ഒന്നരമണിക്കൂർ ദൈർഘ്യമായിരിക്കും ഫാർമസി പരീക്ഷയ്ക്ക്. ഒരുദിവസം ഒന്നോ രണ്ടോ പരീക്ഷയുണ്ടായിരിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *